
കുവൈത്തിൽ കട ബാധിതരെ സഹായിക്കുന്നതിനായി അജ്ഞാതനായ ഒരു മനുഷ്യസ്നേഹിയുടെ 10 ലക്ഷം
കുവൈത്ത് സിറ്റി : കുവൈത്തിൽ കട ബാധിതരെ സഹായിക്കുന്നതിനായി സാമൂഹിക ക്ഷേമ മന്ത്രാലയം ആരംഭിച്ച ധന സമാഹരണ നിധിയിലേക്ക് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി അയച്ചു നൽകിതത് പത്ത് ലക്ഷം ദിനാർ ( ഏകദേശം 28 കോടി ഇന്ത്യൻ രൂപ ).തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് ഇത്രയും തുക ഇദ്ദേഹം സഹായ നിധിയിലേക്ക് കൈമാറിയത്.

കടബാധയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച യാണ് സാമൂഹിക ക്ഷേമ മന്ത്രാലയം ധന സമാഹരണ നിധി ആരംഭിച്ചത്. ഇത് വരെയായി പത്തായിരത്തോളം സ്ഥാപനങ്ങളും വ്യക്തികളുമാണ് ഫണ്ടിലേക്ക് ധന സഹായം നൽകിയത്. ഏകദേശം 20 ലക്ഷം ദിനാർ ഇത് വരെയായി സഹായം ലഭിച്ചിട്ടുണ്ട്. .റമദാനിലെ അവസാന പത്തു ദിവസം ഇന്ന് മുതൽ ആരംഭിക്കാനിരിക്കെ രാജ്യത്തെ വിവിധ ജം ഇയ്യകളും സ്ഥാപനങ്ങളും വ്യക്തികളും തങ്ങളുടെ സകാത്ത് വിഹിതം ഈ സഹായ നിധിയിലേക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാക്കാൻ കഴിയും.

Comments (0)