കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി മദ്യം പിടിച്ചെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ൽ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖം വ​ഴി പ്രൊ​ഫ​ഷ​ന​ൽ രീ​തി​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​മാ​ണ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക രീ​തി​യി​ൽ ബോ​ക​സു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​കു​പ്പി​ക​ൾ. തു​റ​മു​ഖം വ​ഴി മ​ദ്യം രാ​ജ്യ​ത്ത് എ​ത്തി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.  വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.മ​യ​ക്കു​മ​രു​ന്നി​ന്റെ​യും മ​ദ്യ​ത്തി​ന്റെ​യും ക​ള്ള​ക്ക​ട​ത്തും വി​ത​ര​ണ​വും ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യു​മാ​കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top