
കുവൈത്തിൽനിന്ന് 14 വിമാനക്കമ്പനികൾ സർവിസ് അവസാനിപ്പിച്ചു; കാരണം ഇതാണ്
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവിസുകൾ അവസാനിപ്പിച്ചു. ലുഫ്താൻസ, കെ.എൽ.എം, സിംഗപ്പൂർ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ് ഉൾപ്പെടെയുള്ളവയാണ് പ്രവർത്തനം നിർത്തിയത്.

സാമ്പത്തിക മാന്ദ്യവും കുറഞ്ഞ യാത്രക്കാരുടെ എണ്ണവുമാണ് സർവിസുകൾ അവസാനിപ്പിക്കാൻ പ്രധാന കാരണമെന്നാണ് സൂചന. 2024- ൽ യാത്രക്കാരുടെ എണ്ണം 1 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും പ്രാദേശിക മത്സരം ശക്തമായതും തിരിച്ചടിക്ക് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു.
Comments (0)