സെക്കൻഡറി സ്കൂൾ പരീക്ഷ ; തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചു; കുവൈറ്റിൽ 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് പൂട്ട് വീണു

On: June 10, 2025 10:49 AM
Follow Us:

Join WhatsApp

Join Now

കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് പൂട്ട് വീണു. എക്സ്, ടെലഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കൈമാറിയ 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്കാണ് പൂട്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടക്കാനിരിക്കെ, വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതാണ് അകൗണ്ടുകൾക്ക് പൂട്ടുവാഴാൻ കാരണം. ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപനം നടത്തി തുടർച്ചയായ നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു. കോപ്പിയടിച്ച് പരീക്ഷ എഴുതുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കുവൈത്തിൽ സെക്കൻഡറി സ്കൂൾ പരീക്ഷ ബുധനാഴ്ച ആരംഭിക്കാനിരിക്കെ സാമ്പിൾ പരീക്ഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് പൂട്ട് വീണു. എക്സ്, ടെലഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കൈമാറിയ 17 സോഷ്യൽ മീഡിയ അകൗണ്ടുകൾക്കാണ് പൂട്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടക്കാനിരിക്കെ, വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതാണ് അകൗണ്ടുകൾക്ക് പൂട്ടുവാഴാൻ കാരണം. ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപനം നടത്തി തുടർച്ചയായ നിരീക്ഷണം നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു. കോപ്പിയടിച്ച് പരീക്ഷ എഴുതുന്നത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

Leave a Comment