Kuwait airways; കുവൈത്ത് എയർവേസ് ഈ ഭാഗത്തേക്കുള്ള സർവിസ് നിർത്തിവെക്കുന്നു
ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലേക്കുള്ള സർവിസ് കുവൈത്ത് എയർവേസ് താൽക്കാലികമായി നിർത്തിവെക്കുന്നു. കുവൈത്തിൽനിന്ന് ബെയ്റൂത്തിലേക്കുള്ള അവസാന ഷെഡ്യൂൾ വരുന്ന ഞായറാഴ്ച ആയിരിക്കും. തുടർന്ന് നിർത്തിവെക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി.വിദേശകാര്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) ഏകോപിപ്പിച്ചാണ് തീരുമാനമെന്നും കുവൈത്ത് എയർവേസ് അറിയിച്ചു. കുവൈത്ത് ഇൻറർനാഷനൽ എയർപോർട്ട് വഴി ബെയ്റൂത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവും കുവൈത്ത് എയർ കാരിയറുകളുമായും ഏകോപനം നടന്നുവരുകയാണ്.
Comments (0)