Posted By Ansa Staff Editor Posted On

Kuwait law; കടം തിരിച്ചടക്കുന്നതിൽ കാലതാമസം വരുത്തുന്നത് യാത്രാവിലക്ക് ഏർപ്പെടുത്തേണ്ടവരുടെ വിഭാഗത്തിൽപെടില്ല: കോടതി നിരീക്ഷണം

കുവൈത്തിൽ വ്യക്തികളിൽ നിന്ന് കടം വാങ്ങുകയും അത് തിരിച്ചടക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്യുന്നവരെ യാത്രാവിലക്ക് ഏർപ്പെടുത്തേണ്ടവരുടെ വിഭാഗത്തിൽ പെടുത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷണം .കടം തിരിച്ചടക്കാൻ വൈകിയതുമായി ബന്ധപ്പെട്ട ഒരുകേസിന്റെ അന്തിമ വിധിയിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയാണ് പുതിയ കീഴ് വഴക്കത്തിന് കാരണമായേക്കാവുന്ന അപൂർവ്വ നിരീക്ഷണം നടത്തിയത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഒരാളുടെ യാത്ര ചെയ്യാനുള്ള ആഗ്രഹം അത്യാവശ്യ കാര്യങ്ങളിൽ പെട്ടതാകാമെന്നും കോടതി വിലയിരുത്തി .വിവാഹ മോചനം ചെയ്യപ്പെട്ട സ്വദേശി യുവതി തനിക്ക് പണം തരാനുള്ളതിനാൽ മുൻ ഭർത്താവിനെതിരെ യാത്ര വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു .

എന്നാൽ തനിക്ക് നിർബന്ധമായും രാജ്യത്തിന് പുറത്തേക്ക് പോകേണ്ടതുണ്ടെന്നും യാത്ര വിലക്ക് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുൻ ഭർത്താവ് കോടതിയെ സമീപിച്ചു .കേസ് പരിഗണിച്ച കോടതിയും അപ്പീൽ കോടതിയും സ്വദേശിയുടെ ആവശ്യം തള്ളിയതിനെ തുടർന്ന് സ്വദേശി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് അപൂർവ്വ വിധിയുണ്ടായത് .

തന്റെ കടം വീട്ടാൻ കഴിവുണ്ടായിരിക്കെ അതിൽനിന്ന് രക്ഷപെടാൻ വേണ്ടിയാണ് കടം വാങ്ങിയ ആൾ യാത്ര നടത്തുന്നതെന്ന് രേഖമൂലം സ്ഥാപിക്കാൻ കടം കൊടുത്തയാൾക്ക് സാധിക്കണം . ഈ കേസിൽ അതുണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി സ്വദേശിയുടെ വാദം അംഗീകരിച്ചത് .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *