Exchange rate in Kuwait;പ്രവാസികളെ ഇതുതന്നെ നല്ല സമയം!!!സന്തോഷിക്കാം…കുവൈറ്റ് ദിനാറിന് ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റ്, വേഗം പണമയച്ചോളൂ!!
Exchange rate in Kuwait;കുവൈറ്റ് സിറ്റി : ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്, എല്ലാം കൂടി ഒരുമിച്ച് വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ഇന്ന് 1 കുവൈത്ത് ദിനാറിന് എക്സ്ചേഞ്ച് റേറ്റ് പ്രകാരം 275 രൂപ വരെ എത്തി. ചരിത്രത്തിലെ ഏറ്റവും കൂടിയ റേറ്റ് ആണിത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകള്‍ നിക്ഷേപം മാറ്റുന്നുണ്ട്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപവും വിറ്റഴിക്കാൻ തുടങ്ങി. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിൻവലിച്ചത് 3310 കോടി രൂപയുടെ നിക്ഷേപമാണ്. ഇതിനെല്ലാം പുറമേ ഇസ്രയേല്‍ – ഇറാന് സംഘർഷം മൂർച്ചിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതും ഓഹരിവിപണികള്‍ക്കും രൂപയ്ക്കും തിരിച്ചടിയായി.
Comments (0)