Fire force in kuwait;കുവൈത്തിൽ രണ്ടിടത്ത് വൻ തീപിടുത്തം വൻ തീപിടുത്തം
Fire force in kuwait;കുവൈത്ത് സിറ്റി: അബു ഹലീഫയിൽ മരത്തടികൾക്കും ഷെഡിനും തീ പിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടി ആരംഭിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
തീ പടർന്നുപിടിച്ചെങ്കിലും കാര്യമായ പരിക്കുകളൊന്നുമില്ലാതെ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.മറ്റൊരു സംഭവത്തിൽ ദസ്മ മേഖലയിൽ മരത്തിന് തീപിടിച്ചത് സമീപത്തെ നിരവധി വാഹനങ്ങളിലേക്ക് പടർന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രിച്ചു. ബുധനാഴ്ച പുലർച്ചയാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. വേനൽ കനത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും കെട്ടിടങ്ങളിലും വാഹനങ്ങളിലും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും അധികൃതർ ഉണർത്തി.
Comments (0)