Posted By Ansa Staff Editor Posted On

Kuwait civil id for expats; വീണ്ടും 507 പ്രവാസികളുടെ സിവിൽ ഐഡി അഡ്രസ് നീക്കം ചെയ്ത് കുവൈത്ത്

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 507 റസിഡൻഷ്യൽ വിലാസങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു, ബിൽഡിങ് ഉടമയുടെ പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിലോ വസ്തുവകകൾ പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡിയിലെ അഡ്രസ് നീക്കം ചെയ്തത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അഡ്രസ് ഡിലീറ്റ് ചെയ്യപ്പെട്ടവർ തങ്ങളുടെ പേരുകൾ ഔദ്യോഗിക പത്രമായ “കുവൈത്ത് ടുഡേ”യിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതിൻ്റെ ആസ്ഥാനം സന്ദർശിച്ച് അനുബന്ധ രേഖകൾ നൽകിയ ശേഷം പുതിയ വിലാസം രജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഈ വ്യക്തികൾ 1982 ലെ 32-ലെ നിയമത്തിലെ ആർട്ടിക്കിൾ 33-ൽ അനുശാസിക്കുന്ന പിഴകൾക്ക് വിധേയരാകുകയും 100 ദിനാറിൽ കവിയാത്ത പിഴയടക്കേണ്ടതാണെന്നും അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *