Kuwait law;കുവൈറ്റിൽ സർക്കാർ ജീവനക്കാരെ തൊട്ട് കളിച്ചാൽ ഇനി തീക്കളിയാകും;പുതിയ നിയമം ഇങ്ങനെ
Kuwait law: കുവൈത്ത് സിറ്റി :കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുന്നവർക്ക് എതിരെ കടുത്ത ശിക്ഷ. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ശിക്ഷാ നിയമത്തിലെ ഭേദഗതിക്ക് മന്ത്രി സഭ അംഗീകാരം നൽകി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഇത്തരം കേസുകളിൽ നിലവിലെ ശിക്ഷ കർശനമാക്കിയതോടൊപ്പം ആക്രമണത്തിനു ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പരാതി പിൻവലിക്കുന്നതിനും പ്രതിയുമായി അനുരഞ്ജനം നടത്തി കേസ് ഒത്തു തീർപ്പാക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.രാജ്യത്ത് ഏറ്റവും അധികം ആക്രമണത്തിനു ഇരയാകുന്നത് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള വിദേശി ജീവനക്കാർ ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Comments (0)