Posted By Nazia Staff Editor Posted On

Kuwait rent;പ്രവാസികളെ…കെട്ടിട വാടക നിയമത്തിൽ ഭേദഗതി വരുത്തി കുവൈറ്റ്‌; ഇനിമുതൽ പുതിയ നിയമം

Kuwait rent: കുവൈത്ത് സിറ്റി: കുവൈറ്റിൽ കെട്ടിട വാടക നിയമത്തിൽ ഭേദഗതി വരുത്തികൊണ്ടുള്ള പുതിയ ഉത്തരവിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള കരാർ പത്രത്തിൽ ഇനി മുതൽ നീതിന്യായ മന്ത്രാലയത്തിലെ നോട്ടറി ഉദ്യോഗസ്ഥന് മുമ്പാകെ ഇരുവരും സത്യവാങ് മൂലത്തിൽ ഒപ്പുവെക്കണം എന്നതാണ് പ്രധാന ഭേദഗതി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

നിശ്ചിത തുകക്കും വ്യവസ്ഥക്കും വിധേയമായി വാടകക്ക് നൽകാനും വാങ്ങാനും തങ്ങൾ തയ്യാറാണെന്ന കരാറിൽ കോടതിക്ക് മുമ്പാകെ ഒപ്പുവെക്കുന്നതോടെ കൂടുതൽ ആധികാരികത വരുത്താനും അതുവഴി രണ്ടു വിഭാഗത്തെയും കൂടുതൽ ജാഗ്രത കൈക്കൊള്ളാൻ പ്രേരിപ്പിക്കുകയും ചെയ്യും .അതോടൊപ്പം മാസാന്ത വാടക വൈകിപ്പിക്കുന്ന പ്രവണതക്കെതിരെ ഈ രേഖകൾ വെച്ച് കോടതിയെ സമീപിക്കാനും കുടിശികക വരുത്തിയ വാടക തിരിച്ചുപിടിക്കാനും കെട്ടിട ഉടമക്ക് നിയമപരമായി തന്നെ സാധിക്കും .റിയൽ എസ്റ്റേറ്റ് വാടകയുമായി ബന്ധപ്പെട്ട 1978-ലെ നിയമം നമ്പർ 35-ലേ ആർട്ടിക്കിൾ (11) ചേർത്താണ് ഈ ഭേദഗതി വരുത്തിയത് .കെട്ടിട ഉടമയും വാടകക്കാരനും ഒപ്പിട്ട ഒരു രേഖാമൂലമുള്ള പാട്ടക്കരാർ ഉണ്ടായിരിക്കുക , വാടക കരാറിൽ നിശ്ചിത തുക വാടക നിർണ്ണയിക്കുകയും നിശ്ചിത തിയതിക്കകം അടക്കണമെന്ന് രേഖപ്പെടുത്തുകയും ചെയ്യുക ,ഭൂവുടമയും വാടകക്കാരനും നോട്ടറിയുടെ മുമ്പാകെ ഹാജരായി ഓരോരുത്തരും പാട്ടക്കരാർ അംഗീകരിക്കുകയും ബന്ധപ്പെട്ട സത്യവാങ് മൂലത്തിൽ ഒപ്പുവെക്കുകയും ചെയ്യുക തുടങ്ങിയ നിബന്ധനകൾ ഇക്കാര്യത്തിൽ പാലിക്കപ്പെടണം .കൂടാതെ ആർട്ടിക്കിൾ 26 ലെ രണ്ടാമത്തെ ഖണ്ഡിക പ്രകാരം വാടക വകുപ്പുകളുമായി ബന്ധപ്പെട്ട വിധികളുടെ അപ്പീലിനുവേണ്ടി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ അപ്പീൽ ബോഡിയിൽ നേരിട്ട് നൽകണമെന്നും വ്യവസ്ഥ ചെയ്യുന്നു .ഭേദഗതി അനുസരിച്ച്, അപ്പീൽ കോടതിയുടെ മുമ്പാകെ തീർപ്പുകൽപ്പിക്കേണ്ടതല്ലാത്ത എല്ലാ വാടക കേസുകളും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് റഫർ ചെയ്യും. അന്തിമ വിധിക്കായി മാറ്റിവെച്ച ഒരു മാസത്തിനുള്ളിൽ തീർപ്പ് കല്പിക്കുന്ന കേസുകൾ ഇതിൽനിന്ന് ഒഴിവായിരിക്കും .കേസ് വ്യവഹാര കാലയളവ് നീട്ടുന്നത് ഒഴിവാക്കാനും ,പാട്ടക്കരാറിൻ്റെ ഗൗരവം കുറഞ്ഞത് കാരണം റിയൽ എസ്റ്റേറ്റ് ഉടമകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും, തർക്കങ്ങൾ പരിശോധിച്ച് അവ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും അതുവഴി രാജ്യത്തെ സാമ്പത്തിക സാമൂഹിക മേഖലകളിൽ മാറ്റത്തിന് ഇടവരുത്താനും പുതിയ ഭേദഗതി കാരണമാകുമെന്നാണ് വിലയിരുത്തൽ .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *