Kuwait power cut; കുവൈത്തിലെ നിരവധി ഏരിയകളിൽ പവർ കട്ട് പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രാലയം: വിശദാംശങ്ങൾ ചുവടെ
അബ്ദാലി, വഫ്ര, അൽ റായ്, അൽ സുലൈബിയ, അംഘറ, സുബാൻ എന്നിവയുൾപ്പെടെ നിരവധി നോൺ റെസിഡൻഷ്യൽ ഏരിയകളിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കം പ്രഖ്യാപിച്ചു. ഉയർന്ന താപനിലയിൽ രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്റെ സുസ്ഥിരത നിലനിർത്തുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
പതിവ് അറ്റകുറ്റപ്പണികൾക്കും ഉണ്ടായേക്കാൻ സാധ്യമായ തടസങ്ങൾ തടയുന്നതിനും ഈ മുൻകരുതലുകൾ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണി കാലയളവിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഈ പ്രദേശങ്ങളിലെ താമസക്കാരോടും ബിസിനസുകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
Comments (0)