Kuwait weather alert; കുവൈറ്റിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ ഇപ്രകാരം: മുന്നറിയിപ്പ് ശ്രദ്ധിക്കുക
Kuwait weather alert;കുവൈത്ത് സിറ്റി: വരുംദിവസങ്ങളിലും രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ സമയത്തിനൊപ്പം രാത്രിയും ചൂടുനിറഞ്ഞതാകും. ഇന്ത്യൻ സീസണൽ ഡിപ്രഷൻ വിപുലീകരണമാണ് രാജ്യത്തെ ബാധിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
പകൽ സമയത്ത് കാലാവസ്ഥ വളരെ ചൂടായിരിക്കും. ഇതിനൊപ്പം മണിക്കൂറിൽ 10 മുതൽ 28 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും വീശാം. പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസിന് ഇടയിലായാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ വളരെ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായാണ് ശനിയാഴ്ചത്തെ കാലാവസ്ഥ അനുഭവപ്പെട്ടത്. മിതമായ രീതിയിൽ കാറ്റും വീശി. താപനില ശരാശരി 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
രാത്രിയും കനത്ത ചൂട് അനുഭവപ്പെട്ടു.
രാജ്യത്ത് ഈ മാസം അവസാനം വരെ കനത്ത ചൂട് തുടരുമെന്നാണ് സൂചന. സെപ്റ്റംബർ പകുതിയോടെ താപനില കുറഞ്ഞു തുടങ്ങും. ഒക്ടോബർ, നവംബർ മാസങ്ങളിൽ സുഖകരമായ കാലാവസ്ഥയായിരിക്കും. ഡിസംബറോടെ കടുത്ത ശൈത്യത്തിലേക്ക് രാജ്യം നീങ്ങും
Comments (0)