Kuwait weather alert;പൊതുജന ശ്രദ്ധയ്ക്ക്!!കുവൈറ്റിലെ ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ അറിയാം
Kuwait weather alert;പകൽ സമയത്ത് കാലാവസ്ഥ വളരെ ചൂടായിരിക്കും. ഇതിനൊപ്പം മണിക്കൂറിൽ 10 മുതൽ 28 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും വീശാം. പരമാവധി താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസിന് ഇടയിലായാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ വളരെ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായാണ് ശനിയാഴ്ചത്തെ കാലാവസ്ഥ അനുഭവപ്പെട്ടത്. മിതമായ രീതിയിൽ കാറ്റും വീശി. താപനില ശരാശരി 50 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. രാത്രിയും കനത്ത ചൂട് അനുഭവപ്പെട്ടു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
രാജ്യത്ത് ഈ മാസം അവസാനം വരെ കനത്ത ചൂട് തുടരുമെന്നാണ് സൂചന. സെപ്റ്റംബർ പകുതിയോടെ താപനില കുറഞ്ഞു തുടങ്ങും. ഒക്ടോബർ, നവംബർ മാസങ്ങളിൽ സുഖകരമായ കാലാവസ്ഥയായിരിക്കും. ഡിസംബറോടെ കടുത്ത ശൈത്യത്തിലേക്ക് രാജ്യം നീങ്ങും.
Comments (0)