Posted By Nazia Staff Editor Posted On

kuwait banks; കുവൈറ്റിൽ പലിശരഹിത വായ്പ്പകളുമായി ബാങ്കുകൾ

Kuwait banks;കുവൈത്ത് സിറ്റി :വിപണിയിൽ ഓഹരികൾ വർദ്ധിപ്പിക്കുന്നതിനും അതുവഴി ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി സൗജന്യ വായ്പകളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ രാജ്യത്തെ വിവിധ ബാങ്കുകൾക പദ്ധ തി തയ്യാറാക്കിയതായി വെളിപ്പെടുത്തൽ . ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .വായ്പാ ജാലകത്തിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അവരിൽ മത്സരാധിഷ്ഠിത കഴിവ് വർദ്ധിപ്പിക്കുന്നതിനുമുള്ള തരത്തിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ക്രെഡിറ്റ് പോളിസി മേക്കർമാരെ നിയമിച്ചാണ് ഇത് സാധ്യമാക്കാൻ ബാങ്കുകൾ ശ്രമിക്കുന്നത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഈ പാക്കേജ് അനുസരിച്ച് ഉപഭോക്താവ് തൻ്റെ ശമ്പളം ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്താൽ യാതൊരു ഫീസും നൽകാതെ വായ്‍പയെടുക്കാൻ അർഹനാകും .തിരിച്ചടക്കുമ്പോൾ വായ്പയുടെ മൂല്യത്തിന് അധികമായ ഒരു തുകയും അടയ്‌ക്കാൻ ഇടപാടുകാരൻ ബാധ്യസ്ഥനാവുകയുമില്ല .അതെ സമയം കുറഞ്ഞത് രണ്ട് വർഷത്തേക്ക് തന്റെ ശമ്പള അക്കൗണ്ട് ബാങ്കിൽ ഓപ്പണായിരിക്കണമെന്ന നിബന്ധന ഇതോടൊപ്പമുണ്ട് .5 വർഷം വരെയുള്ള പലിശ രഹിത തവണകളായി ഒരു വാഹനം വാങ്ങുന്നതിന് ഈ ഫിനാൻസിംഗ് പാക്കേജുകൾ വഴി സാധിക്കും .ബാങ്കിന് പുറത്തുള്ള യോഗ്യരായ ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ കാര്യത്തിൽ മത്സരിക്കാനുള്ള ശേഷിയാണ് ഇതുവഴി ഉണ്ടാകുന്നത് .ചില ബാങ്കുകൾ പുതിയ അക്കൗണ്ട് തുറക്കുന്നവർക്ക് ക്യാഷ് ഗിഫ്റ്റുകൾ വാഗ്ദാനം ചെയ്താണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത് . കൂടാതെ ക്രെഡിറ്റ് കാർഡുകൾ നേടുക, വാങ്ങിയ പണത്തിന്റെ പത്ത് ശതമാനം വരെ തിരികെ നൽകുക തുടങ്ങിയ ഇളവുകളും ചില ബാങ്കുകൾ ഓഫർ ചെയ്യുന്നുണ്ട് .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *