Posted By Nazia Staff Editor Posted On

Kuwait bank;കുവൈത്തിൽ ഇക്കൂട്ടരുടെ ബാങ്ക് കടബാധ്യത ഒഴിവാക്കും;

Kuwait bank:കുവൈത്ത് സിറ്റി: കുവൈത്തിൽ മരണപ്പെട്ട ആളുകളുടെ ബാങ്ക് കടബാധ്യത ഒഴിവാക്കികൊടുത്തും ഇടപാടുകാരെ ആകർഷിക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് നീക്കം. ബാങ്കുകളിൽനിന്നും മറ്റും നേരത്തെ വാങ്ങിയ കടം തിരിച്ചടക്കുന്നതിൽനിന്ന് പരേതരുടെ അനന്തരാവകാശികളെ ഒഴിവാക്കിക്കൊണ്ടുള്ള നിയമ ഭേതഗതിക്കാണ് നീക്കം നടക്കുന്നത്. .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

എടുക്കുന്ന ലോൺ ഏതെങ്കിലും കമ്പനിയിൽ ഇൻഷുർ ചെയ്യിപ്പിച്ചുകൊണ്ടാണ് ബാങ്കുകൾ ഇത് സാധ്യമാക്കുക .ഇതോടെ വ്യക്തിപരമായി രാജ്യത്തെ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഒരാൾ വായ്പയെടുക്കുകയും അത് തിരിച്ചടക്കുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്താൽ അനന്തരാവകാശികൾ ബാധ്യതകൾ അടച്ചു തീർക്കണമെന്ന നിലവിലെ നിയമത്തിൽ മാറ്റം വരും . പകരം ഇൻഷുറൻസ് കമ്പനികൾ ആണ് പരേതന്റെ ബാധ്യതകൾ വീട്ടുക .ഭവന വായ്പകൾ , വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പകൾ തുടങ്ങിയവ നിശ്ചിത പോളിസി അടിസ്ഥാനത്തിൽ എടുത്തവർക്കാണ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഈ ആനുകൂല്യം ലഭിക്കുക .ഓരോ വായ്പയ്ക്കും ലൈഫ് ഇൻഷുറൻസ് സജീവമാക്കുന്നതിനുള്ള ഒരു സൂപ്പർവൈസറി നിർദ്ദേശം നൽകും . ഇതിൽ ഉപഭോക്താവ് ചെലവിൻ്റെ 50 ശതമാനം വഹിക്കണം . പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി തന്നെയാണ് ബാങ്കുകളുടെ ഈ നീക്കവും .കടം എടുക്കാനുള്ള പരമാവധി പരിധി 95,000 ദിനാർ ആണെങ്കിലും മരിച്ച ഇടപാടുകാരന്റെ അകൗണ്ട് ബുക്കിൽ നിന്ന് കടം നീക്കം ചെയ്യും .ഇനി മരണപ്പെട്ട ആൾ ലോൺ ഇൻഷുർ ചെയ്തിട്ടില്ലെങ്കിൽ അയാളുടെ സർവീസ് കാശും ബാലൻസും മരവിപ്പിക്കുകയാണ് ചെയ്യുക .ഇതിൽ ഇൻഷുറൻസ് കമ്പനികൾക്ക് വാഹന കമ്പനികളെപോലെ പരേതന്റെ അവകാശികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അവകാശമുണ്ടായിരിക്കുകയില്ല .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *