Posted By Ansa Staff Editor Posted On

Kuwait weather; കുവൈത്തിൽ ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും: പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും. പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത താ​പ​നി​ല നി​ല​നി​ൽ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച​ത്തെ താ​പ​നി​ല 45-47 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യി​രി​ക്കും. മി​ത​മാ​യ​തോ തീ​വ്ര​മാ​യ​തോ​ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വെ​ള്ളി​യാ​ഴ്ച പൊ​ടി​പ​ട​ല​ത്തി​ന് കാ​ര​ണ​മാ​കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ശ​നി​യാ​ഴ്ച 45- 48ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യി​രി​ക്കും താ​പ​നി​ല​യെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് കാ​റ്റ് ശ​ക്ത​മാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് രൂ​പ​​പ്പെ​ട്ട വ്യാ​പ​ക​മാ​യ കാ​റ്റ് അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​യാ​ൻ കാ​ര​ണ​മാ​ക്കി​യി​രു​ന്നു. രാ​ത്രി​യി​ലും ക​ന​ത്ത ചൂ​ടും കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് വേ​ന​ൽ​കാ​ലം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്ത​മാ​സം പ​കു​തി​യോ​ടെ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​ക്ടോ​ബ​റോ​ടെ സു​ഗ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് കാ​ലാ​വ​സ്ഥ​മാ​റും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *