കുവൈത്തിൽ ബിസിനസ്സിൽ വഞ്ചിച്ചെന്ന് ആരോപിച്ച് പ്രവാസി യുവതിയുടെ പരാതി
വഞ്ചിച്ചെന്ന് ആരോപിച്ച് തന്റെ രാജ്യക്കാരൻ തന്നെയായ പ്രവാസിക്കെതിരെ പരാതി നൽകി പ്രവാസി യുവതി. ഒരു കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഇറക്കുമതി പ്രോജക്റ്റിൽ നിക്ഷേപിക്കാൻ പ്രതി പ്രേരിപ്പിക്കുകയായിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
പിന്നീട് ഓൺലൈൻ വഴി തൻ്റെ അക്കൗണ്ടിലേക്ക് 3,685 ദിനാർ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. എന്നാൽ, പ്രതി പിന്നീട് കോളുകൾ അവഗണിക്കുകയും പണം തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തതോടെയാണ് പറ്റിക്കപ്പെട്ടെന്ന് വ്യക്തമായത്.
കൈമാറ്റം നടന്നതിൻ്റെ തെളിവുകൾ യുവതി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, ഫണ്ട് സ്വീകരിച്ചതായി സമ്മതിച്ചെങ്കിലും, പരാതിക്കാരിക്ക് ലാഭം നൽകിയതായാണ് പ്രതിഭാഗത്തുള്ള പ്രവാസിയുടെ വാദം. പക്ഷേ, ഈ ക്ലെയിമിന് ഒരു തെളിവും നൽകാനായിട്ടില്ല.
Comments (0)