Sahel aap in Kuwait;സഹേൽ ആപ്പ് വഴി ഇതാ പുതിയ സേവനം;ഇത് പ്രവാസികൾക്ക് വളരെ ഉപകാരപ്രദം

Sahel aap in Kuwait;കുവൈത്ത് സിറ്റി; കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയവരുടെ വെരിഫിക്കേഷൻ സേവനം സാഹൽ ആപ്പ് വഴി ലഭ്യമാക്കി.ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ സെക്യൂരിറ്റി സേവന വിഭാഗത്തിൽ പ്രവേശിച്ച ശേഷം സാഹൽ ആപ്പ് വഴി ഈ സേവനം ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6


അതെ സമയം ആഭ്യന്തര മന്ത്രാലയം സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്കുമേൽ നിർബന്ധമാക്കിയ ബയോമെട്രിക് നടപടികളോട് ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രാലയത്തിലെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ മുതൈരി അറിയിച്ചു. .സ്വദേശികളിൽ ഏകദേശം എട്ടുലക്ഷം പേർ ഇതിനകം ഈ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് .എന്നാൽ സ്വദേശികളിൽ ബയോമിട്രിക് എടുക്കാൻ ഇനി ബാക്കിയുള്ളത് ഏകദേശം 175000 പേരാണ് .അതേസമയം ഇന്ത്യക്കാരുൾപ്പെടെ വിദേശികളിൽ ഏകദേശം 18,60000 പേരാണ് ഇതുവരെ ഈ നടപടികൾക്ക് വിധേയമായി തങ്ങളുടെ ബയോമിട്രിക് വിവരം ആഭ്യന്തര വകുപ്പിന് കൈമാറിയത് . വിദേശികളിൽ ഏകദേശം എട്ടുലക്ഷം പേർ ഇനിയും ഇതിന് വിധേയരാവേണ്ടതുണ്ട് . പ്രത്യേക അവശത അനുഭവിക്കുന്നവരും കിടപ്പിലായവരും ചേർത്ത് 1000 പേർ വേറെയും ഈനടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് . പ്രത്യേക ഉപകരണങ്ങൾ ലഭ്യമാക്കിയാണ് ഇത്തരം ആളുകളിൽനിന്ന് വിരലടയാളം എടുക്കുന്നത് . ഈ ഗണത്തിൽ പെട്ടവർ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ നീക്കം ചെയ്യുന്നതിന് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി . സ്വദേശികൾക്ക് ബയോമെട്രിക് വിവരങ്ങൾ നൽകാനുള്ള സമയ പരിധി സെപ്റ്റംബർ 30 നും വിദേശികൾക്ക് ഡിസംബർ 31 നുമാണ് അവസാനിക്കുന്നത് എന്നും ബ്രിഗേഡിയർ നായിഫ് അൽ മുതൈരി കൂട്ടിച്ചേർത്തു.നടപടികൾ പൂർത്തിയാ ത്തവരുടെ താമസ രേഖ പുതുക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *