Public authority of Manpower;കുവൈറ്റിൽ സ്വകാര്യമേഖലയിലെ കമ്പനികളിലെ ഒഴിവുകളും തൊഴിലവസരങ്ങളും ഇനി എളുപ്പത്തിൽ അറിയാൻ പുതിയ വഴി
Public authority of Manpower;കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലി ഒഴിവുകളും തൊഴിലവസരങ്ങളും അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും പ്രത്യേക ഓൺലൈൻ പ്ലാറ്റുഫോം യാഥാർഥ്യമാക്കി അധികൃതർ .കുവൈത്ത് മാനവ ശേഷി അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഈ സൗകര്യം സ്വദേശി തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്നതിൽ മാത്രം ഒതുങ്ങില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻ്റെ ഈ വെബ്സൈറ്റ് എല്ലാ തൊഴിലന്വേഷകർക്കും ഉപയോഗപ്പെടുത്താം എന്നും അധികൃതർ പറഞ്ഞു . അതേ സമയം കമ്പനിയുടെ യോഗ്യതകളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയാണ് അപേക്ഷ സ്വീകരിക്കുന്നതും നിരസിക്കുന്നതും . ബിരുദധാരികളുടെ സ്റ്റൈപ്പൻഡുകൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കൽ ,ജോലി അന്വേഷിക്കൽ , അലവൻസ് വിതരണം ചെയ്യൽ, ബിരുദധാരികളുടെ സ്റ്റൈപ്പൻഡുകൾ വിതരണം ചെയ്യൽ , തൊഴിലില്ലായ്മ ഇൻഷുറൻസ്, തുടങ്ങിയ സേവനങ്ങൾക്കുവേണ്ടി ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്താമെന്നും അതോറിറ്റി വ്യത്തങ്ങൾ കൂട്ടിച്ചേർത്തു .
Comments (0)