Ais Equipment Mandatory;കുവൈറ്റ് കടലിലിറങ്ങുന്ന ജലയാനങ്ങൾക്ക് ഇനി ഇക്കാര്യങ്ങൾ നിർബന്ധം ; പാലിക്കാത്തവർക്ക് വൻ പിഴ

Ais Equipment Mandatory;കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ നിർദേശം അനുസരിച്ച് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) ഉപകരണം ഇൻസ്റ്റാൾ ചെയ്യാത്ത ജലയാനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. 2024ലെ മന്ത്രിതല പ്രമേയം നമ്പർ 410 പ്രകാരമാണ് ഇവർക്കെതിരെ സാമ്പത്തിക പിഴകളും ക്രിമിനൽ നടപടികളും ഏർപ്പെടുത്താൻ ആരംഭിച്ചത്. മത്സ്യബന്ധന ബോട്ടുകൾ, യാത്രാ – ചരക്ക് കപ്പലുകൾ തുടങ്ങി കുവൈറ്റ് സമുദ്രാതിർത്തിയിൽ പ്രവേശിക്കുന്ന മുഴുവൻ കപ്പലുകൾക്കും ബോട്ടുകൾക്കും ഇത് ബാധകമാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അല്ലാത്തവ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ മെയ് മാസത്തിൽ പ്രഖ്യാപിച്ച വ്യവസ്ഥയാണ് ഇപ്പോൾ കർശനമായി നടപ്പിലാക്കിത്തുടങ്ങിയതെന്ന് മാരിടൈം ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുൽ അസീസ് ഹൈദർ പറഞ്ഞു. എഐഎസ് സംവിധാനം ഇൻസ്റ്റാൾ ചെയ്യാൻ കപ്പൽ ഉടമകൾക്ക് മതിയായ സമയം നൽകിയ ശേഷമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. കപ്പൽ ഓടുമ്പോഴും നിർത്തിയിടുമ്പോഴും ഈ സംവിധാനം പ്രവർത്തിപ്പിക്കണം. നിയമം നടപ്പിലാക്കിയതോടെ എഐഎസ് സ്ഥാപിക്കാത്ത ജലയാനങ്ങളെ തടഞ്ഞു നിർത്തും. കുവൈറ്റ് സമുദ്രത്തിലെ മറൈൻ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം പാലിക്കാത്ത കപ്പലുകളുടെ ഉടമകൾക്ക് 500 കുവൈറ്റ് ദിനാർ വരെ പിഴ ചുമത്തുംം. കൂടാതെ, തുടർ നിയമനടപടികളും ഉണ്ടാവും. അതേസമയം, പുതിയ മറൈൻ കപ്പലുകളിൽ എഐഎസ് സ്ഥാപിക്കുന്നതിന് വർഷാവസാനം വരെ സമയം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ചില പ്രത്യേകതരം സമുദ്രയാനങ്ങൾക്ക് ഇളവുകളും അനുവദിച്ചിട്ടുണ്ട്. ക്രൂയിസറുകൾ, 16 അടിയിൽ താഴെ നീളമുള്ള ബോട്ടുകൾ, ജെറ്റ് സ്‌കീകൾ എന്നിവയിൽ ഇവ സ്ഥാപിക്കേണ്ടതില്ല. മറ്റെല്ലാ സമുദ്രയാനങ്ങളും, വലിപ്പമോ തരമോ പരിഗണിക്കാതെ, ഈ നിയന്ത്രണത്തിന് വിധേയമാണ്.

ഒരു കപ്പലിന്റെ ഐഡന്റിറ്റി, സ്ഥാനം, വേഗത എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്നതാണ് എഐഎസ് ഉപകരണം. ഇത് കടലിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സഹായിക്കും. സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനും കുവൈറ്റ് സമുദ്രത്തിലെ കൂട്ടിയിടികളുടെയും മറ്റ് അപകടങ്ങളുടെയും സാധ്യതകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദേശീയ സമുദ്രാതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന കപ്പൽ ഉടമകളെയും നാവികരെയും സംരക്ഷിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *