Kuwait police; കുവൈത്തിൽ ഇരകളെ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ സംഘം പിടിയിൽ
Kuwait police; ഇരകളെ ഭീഷണിപ്പെടുത്തി പലതരത്തിലുള്ള കബളിപ്പിക്കൽ മാർഗങ്ങളിലൂടെ സംഘം പണം തട്ടിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ യുവതിയായി വേഷമിട്ട ഒരു വ്യക്തി കബളിപ്പിച്ചതായ ഇരയുടെ പരാതിയെ തുടന്ന അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. പരാതിയെത്തുടർന്ന് സി.ഐ.ഡിയുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സമഗ്രമായ അന്വേഷണത്തെത്തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ തങ്ങളുടെ കുറ്റകൃത്യങ്ങൾ സമ്മതിച്ചു. ഇരകളെ വശീകരിച്ചും, ഭീഷണിപ്പെടുത്തി, ബലമായി പണം മോഷ്ടിച്ചതായും വിവരിച്ചു. പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് അടുത്തിടെ സോഷ്യൽ മീഡിയവഴിയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്.
Comments (0)