Biometric in kuwait;കുവൈറ്റില്‍ 328 പ്രവാസികളുടെ താമസ അഡ്രസ്സുകള്‍ റദ്ദാക്കി; 30 ദിവസത്തിനകം പുതിയ വീട് കണ്ടെത്തി രജിസ്റ്റര്‍ ചെയ്യണം
Biometric in kuwait;കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാസികള്‍ താമസിക്കുന്ന 328 താമസ സ്ഥലങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പ്രോപ്പര്‍ട്ടി ഉടമയുടെ അപേക്ഷ പരിഗണിച്ചോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കെട്ടിടം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നോ ആണ് അഡ്രസുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. പബ്ലിക് അതോറിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ ഗസറ്റായ ‘കുവൈത്ത് അല്‍ യൗം’ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇവിടെയുള്ള താമസക്കാര്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറാനും അവിടത്തെ അഡ്രസ് ഉടന്‍ തന്നെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനില്‍ രജിസ്റ്റര്‍ ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒരു പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വ്യക്തികള്‍ അതോറിറ്റിയുടെ ആസ്ഥാനത്ത് എത്തണമെന്നാണ് നിര്‍ദ്ദേശം. പുതിയ താമസ വിലാസം സാധൂകരിക്കുന്നതിന് ആവശ്യമായ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ണമാവുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ പുതിയ താമസ സ്ഥലത്തേക്ക് മാറി, പുതിയ അഡ്രസ് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ 32/1982 നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33ല്‍ പറഞ്ഞിരിക്കുന്നതു പോലെ പിഴ ഈടാക്കും. താമസ സ്ഥലത്ത് കൂടുതല്‍ പേരുണ്ടെങ്കില്‍ തെറ്റായ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ എണ്ണത്തിന് അനുസൃതമായി പിഴത്തുകയും കൂടും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കുവൈറ്റില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത വീടുകളിലോ കെട്ടിടങ്ങളിലോ താമസിക്കുന്നത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ നേരത്തേ വിലക്കിയിരുന്നു. ഓരോ താമസ ഇടങ്ങളിലും പാര്‍ക്കുന്നവരുടെ പേരു വിവരങ്ങള്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന കാര്യം ഉറപ്പാക്കണമെന്ന് പ്രോപ്പര്‍ട്ടി ഉടമകള്‍ക്കും അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, നിലവില്‍ താമസിക്കാത്ത ആരുടെയെങ്കിലും പേരുകള്‍ കെട്ടിടത്തിലെ താമസക്കാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കെട്ടിടം പൊളിച്ചുമാറ്റുന്നതിനാലോ താമസക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായോ നേരത്തേ രജിസ്റ്റര്‍ ചെയ്ത പേരുകള്‍ ഡിലീറ്റ് ചെയ്യാനുള്ള കെട്ടിട ഉമടയുടെ അപേക്ഷ ലഭിച്ചാല്‍ ആ പേരുവിവരങ്ങള്‍ കുവൈറ്റ് അല്‍ യൗം (കുവൈത്ത് ടുഡേ) പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് നിലവിലെ രീതി. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനകം ബന്ധപ്പെട്ട വ്യക്തിക്കോ കുടുംബനാഥനോ അവരുടെ പുതിയ വിലാസം പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാനാവും. എന്നാല്‍ 30 ദിവസത്തിന് ശേഷം 15 ദിവസത്തെ ഗ്രേസ് പിരീഡ് കൂടി പുതിയ താമസ അഡ്രസ് നല്‍കുന്നതിനായി അനുവദിക്കും.
Comments (0)