Posted By Ansa Staff Editor Posted On

Kuwait dinar to INR; നാട്ടിലേക്ക് പണമയക്കാൻ കിടിലൻ സമയം: കുതിച്ചുയർന്ന് ദീ​നാ​ർ നി​ര​ക്ക്

Kuwait dinar to INR; ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യനി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക് കി​ട്ടു​ന്നു​ണ്ട്. ഇ​ത് ചൊ​വ്വ, ബു​ധ​ൻ ഒ​രു ദീ​നാ​റി​ന് 276ന് ​മു​ക​ളി​ൽ ഇ​ന്ത്യ​ൻ രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു. അ​​ടു​​ത്തി​​ടെ എ​ത്തി​യ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്. ഇ​​ന്ത്യ​​ൻ രൂ​​പ​​ക്ക്​ വീ​​ണ്ടും ​റെ​​ക്കോ​​ഡ്​ ത​​ക​​ർ​​ച്ച നേ​രി​ട്ട​തോ​ടെ​യാ​ണ് കു​വൈ​ത്ത് ദീ​നാ​റി​ന്റെ കു​തി​ച്ചു ക​യ​റ്റം.

ഇ​ന്ത്യ​ൻ രൂ​പ​ക്ക് യു.​​എ​​സ് ഡോ​​ള​​റു​​മാ​​യു​​ള്ള രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം 84 രൂ​​പ 92 പൈ​​സ​​യി​​ലെ​​ത്തി​യി​രു​ന്നു. ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​ഞ്ഞ​​ത് മൊ​ത്തം ഗ​​ള്‍ഫ് ക​​റ​​ന്‍സി​​ക​​ളി​​ലും പ്ര​​തി​​ഫ​​ലി​​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​രു ദീ​നാ​റി​ന് 275 ഇ​ന്ത്യ​ൻ രൂ​പ​ക്ക് മു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് നേ​രി​യ നി​ല​യി​ൽ താ​ഴ്ന്നെ​ങ്കി​ലും വീ​ണ്ടും ഉ​യ​ർ​ന്നു. എ​ക്സി റി​പ്പോ​ർ​ട്ടു പ്ര​കാ​രം 276.101 ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് ഒ​രു ദീ​നാ​റി​ന് ബു​ധ​നാ​ഴ്ച രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മി​ക​ച്ച നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​വ​രു​ടെ​യും തി​​ര​​ക്കേ​​റി.

നി​​ര​​ക്ക് ഉ​​യ​​രു​​ന്ന​​ത് ചെ​​റി​​യ തു​​ക​​ക​​ൾ അ​യ​ക്കു​ന്ന​വ​രി​ൽ വ​രെ മാ​റ്റം ഉ​ണ്ടാ​ക്കും. വ​​ലി​​യ സം​​ഖ്യ​​ക​​ൾ ഒ​​ന്നി​​ച്ച് അ​​യ​​ക്കു​​ന്ന​​വ​​ർ​​ക്ക് ഏ​​റെ മെ​​ച്ച​​വു​മു​​ണ്ടാ​ക്കും. പ്ര​വാ​സി​ക​ളെ പി​ടി​ച്ചു നി​ർ​ത്താ​ൻ മ​ണി എ​ക്സേ​ഞ്ചു​ക​ളും മി​ക​ച്ച ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നാ​ട്ടി​ലെ ക​ന​ത്ത വി​ല​ക്ക​യ​റ്റം എ​ത്ര പ​ണം അ​യ​ച്ചാ​ലും തി​ക​യു​ന്നി​ല്ല എ​ന്നും പ്ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഓ​​ഹ​​രി വി​​പ​​ണി​​ക​​ളി​​ലെ ന​​ഷ്ട​​മാ​​ണ് രൂ​​പ​​യു​​ടെ മൂ​​ല്യ​​മി​​ടി​​യു​​ന്ന​​തി​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം. ഉ​​യ​​ർ​​ന്ന സ്വ​​ർ​​ണ ഇ​​റ​​ക്കു​​മ​​തി​​യും ദു​​ർ​​ബ​​ല​​മാ​​യ ക​​യ​​റ്റു​​മ​​തി​​യും കാ​​ര​​ണം രാ​​ജ്യ​​ത്തി​​ന്‍റെ വ്യാ​​പാ​​ര ക​​മ്മി റെ​​ക്കോ​​ഡ് നി​​ല​​യി​​ലേ​​ക്കെ​​ത്തി​​യെ​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ള്‍ തി​​ങ്ക​​ളാ​​ഴ്ച ഇ​​ന്ത്യ​​യു​​ടെ വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തു​​വി​​ട്ടി​​രു​​ന്നു. ഇ​​തും രൂ​​പ​​യു​​ടെ മൂ​​ല്യ​​മി​​ടി​​വി​​ന് കാ​​ര​​ണ​​മാ​​യി. അ​​സം​​സ്കൃ​​ത എ​​ണ്ണ ​വി​​ല ഉ​​യ​​രു​​ന്ന​​തും രൂ​​പ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​കു​​ന്നു​​ണ്ട്. അ​​മേ​​രി​​ക്ക​​ൻ ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്കു കു​​റ​​ച്ചാ​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​നി​​യും ഇ​​ടി​​ഞ്ഞേ​​ക്കും.

യു.​​എ.​​ഇ ദി​​ർ​​ഹം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ ഗ​​ള്‍ഫ് ക​​റ​​ന്‍സി​​ക​​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം ഉ​യ​ർ​ച്ച​യു​ണ്ടാ​യി. ഒ​​രു ദി​​ർ​​ഹ​​മി​​ന് 23 രൂ​​പ 13 പൈ​​സ​​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ​​ഹ്‌​​റൈ​​ന്‍ ദീ​​നാ​​റു​​മാ​​യി 225.23 രൂ​​പ​​യും ഒ​​മാ​​നി റി​​യാ​​ലു​​മാ​​യി 220.59 രൂ​​പ​​യും സൗ​​ദി റി​​യാ​​ലു​​മാ​​യി 22.60 രൂ​​പ​​യും ഖ​​ത്ത​​രി റി​​യാ​​ലു​​മാ​​യി 23.36 രൂ​​പ​​യു​​മാ​​ണ് നി​​ര​​ക്ക്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *