kuwait biometric;ഈ പ്രവാസികൾക്ക് ഇനി കുവൈറ്റിലേക്കോ പുറത്തേക്കോ യാത്ര ചെയ്യാനാകില്ല
kuwait biometric;കുവൈറ്റ് സിറ്റി: ബയോമെട്രിക് വിരലടയാളം ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ള പ്രവാസികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് രജിസ്ട്രേഷനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിച്ച സാഹചര്യത്തിലാണിത്. ഇവർക്ക് രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ ഇനി വിരലടയാള രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു.
ഡിസംബര്‍ 31ന് മുമ്പായി ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ ജനുവരി ഒന്ന് മുതൽ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനു പുറമെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം ബയോമെട്രിക് രജിസ്ട്രേഷൻ എടുക്കാത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല.
വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികൾക്ക് ഇനി കുവൈറ്റിലേക്കോ പുറത്തേക്കോ യാത്ര ചെയ്യാനാകില്ല
കഴിഞ്ഞ വര്‍ഷം കുവൈറ്റ് പ്രവാസികള്‍ക്കും പൗരന്മാര്ക്കും ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗിന് വിധേയമാകാനുള്ള സമയപരിധി ഒരു തവണ നീട്ടി നൽകിയിരുന്നു. പുതുക്കിയ കാലാവധി പ്രകാരം കുവൈറ്റ് പൗരൻമാർക്ക് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. പ്രവാസികൾക്ക് ഡിസംബർ 31 വരെയും.
Comments (0)