Posted By Nazia Staff Editor Posted On

Ministry of Communications;കുവൈറ്റിൽ ടെലിഫോൺ സർവീസുകൾ തടസ്സപ്പെടും; നാല് എക്സ്ചേഞ്ചുകളിൽ സമഗ്രമായ അറ്റകുറ്റപ്പണികൾ

Ministry of Communications;കുവൈത്ത് സിറ്റി: നാല് ടെലിഫോൺ എക്സ്ചേഞ്ചുകളിൽ സമഗ്രമായ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതായി വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഫിന്റാസ്, ഉം അൽ ഹെയ്മാൻ, ഫർവാനിയ, മിഷ്‌രിഫ് എന്നിവിടങ്ങളിലാണ് അറ്റകുറ്റപണികൾ. ഈ സമയങ്ങളിൽ ടെലിഫോൺ സേവനങ്ങളിൽ താൽക്കാലികമായ വേഗതക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ അറ്റകുറ്റപ്പണികൾ എല്ലാ ദിവസവും രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 

അറ്റകുറ്റപ്പണികളുടെ ഷെഡ്യൂൾ താഴെ പറയുന്നവയാണ്:

അൽ-ഫിന്റാസ് എക്സ്ചേഞ്ച്: മാർച്ച് 8 മുതൽ ആരംഭിക്കുന്നു.

ഉം അൽ-ഹെയ്മാൻ എക്സ്ചേഞ്ച്: മാർച്ച് 9 മുതൽ ആരംഭിക്കുന്നു.

ഫർവാനിയ എക്സ്ചേഞ്ച്: മാർച്ച് 19 മുതൽ ആരംഭിക്കുന്നു.

മിഷ്‌രിഫ് എക്സ്ചേഞ്ച്: മാർച്ച് 26 മുതൽ ആരംഭിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *