ഇത് ചരിത്രപരമായ മാറ്റം: പുതിയ നിയമമാറ്റങ്ങളുമായി കുവൈത്ത്

On: March 17, 2025 10:19 AM
Follow Us:

Join WhatsApp

Join Now

ലിംഗസമത്വത്തിലേക്കുള്ള ചരിത്രപരമായ നീക്കത്തിൽ കുവൈത്ത് പീനൽ കോഡിലെ 153-ാം വകുപ്പ് ഔദ്യോഗികമായി റദ്ദാക്കി. വ്യഭിചാരത്തിൽ പിടിക്കപ്പെടുന്ന സ്ത്രീകളെ പുരുഷ ബന്ധുക്കൾ കൊലപ്പെടുത്തിയാൽ അവർക്ക് കുറഞ്ഞ ശിക്ഷ നൽകുന്ന നിയമത്തിനാണ് മാറ്റം വരുന്നത്.

മറ്റൊരു പ്രധാന നിയമ പരിഷ്കരണത്തിൽ, ബാലവിവാഹം തടയുന്നതിനും അന്താരാഷ്ട്ര ബാല സംരക്ഷണ നിയമങ്ങളുമായി യോജിക്കുന്നതിനും പെൺകുട്ടികൾക്ക് വ്യക്തിപരമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുന്നതിനും കുവൈത്ത് നിയമപരമായ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം 16-ൽ നിന്ന് 18 ആയി ഉയർത്തി. ഈ രണ്ട് ഉത്തരവുകളും ഞായറാഴ്ച ദേശീയ ഗസറ്റായ കുവൈറ്റ് അൽ യൗമിൽ പ്രസിദ്ധീകരിച്ചു.

Leave a Comment