ministry of interior;കുവൈത്തിൽ ചെറുകിട, ഇടത്തരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ അടച്ചു പൂട്ടാൻ നിർദേശം;കാരണം ഇതാണ്

On: March 18, 2025 3:28 AM
Follow Us:

Join WhatsApp

Join Now

Ministry of interior:കുവൈത്ത് സിറ്റി : കുവൈത്തിൽ ചെറുകിട, ഇടത്തരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ അടച്ചു പൂട്ടുന്നതിനുള്ള അറിയിപ്പ് നൽകാൻ ചില പ്രാദേശിക ബാങ്കുകൾ നീക്കം ആരംഭിച്ചതായി ബാങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തു. 10 ദിവസത്തിനകം അക്കൗണ്ട് ക്ലോസ് ചെയ്യുവാനോ അല്ലെങ്കിൽ പണം പിൻ വലിക്കുവാനോ ആണ് അറിയിപ്പിൽ ആവശ്യ പ്പെട്ടിട്ടുള്ളത്.

അല്ലാത്ത പക്ഷം അക്കൗണ്ടുകൾ സ്വമേധയാ റദ്ധാകുമെന്നും ഉപഭോക്തൃബാലൻസ് പിടിച്ചുവയ്ക്കുമെന്നും ബാങ്കുകൾ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വ്യക്തമായ കാരണങ്ങൾ സൂചിപ്പിക്കാതെയാണ് ബാങ്കുകൾ എക്സ്ചേഞ്ച് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എക്സ്ചേഞ്ച് കമ്പനിയുടെ മറവിൽ പണം വെളുപ്പിക്കൽ പോലെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായി സംശയിക്കപ്പെടുന്ന കമ്പനികളുമായുള്ള സാമ്പത്തിക ബന്ധം കുറയ്ക്കാൻ ബാങ്കുകൾ കൈക്കൊണ്ട മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സൂചന.. എന്നാൽ രാജ്യത്തെ വൻകിട എക്സ്ചേഞ്ച് കമ്പനികൾക്ക് ബാങ്കുകൾ ഇത്തരത്തിലുള്ള നിയന്ത്രങ്ങൾ ഏർപ്പെടു ത്തിയിട്ടല്ലന്നതും ശ്രദ്ദേയമാണ്. രാജ്യത്തെ ചെറു കിട, ഇടത്തരം എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇത് വഴി പ്രതിസന്ധിയിലാകുമെന്നാണ് വില യിരുത്തപ്പെടുന്നത്. ഈ കമ്പനികൾക്ക് ഉപഭോക്താക്കളുടെ പണം കൈമാറുന്നതിനും ധന വിനിമയത്തിനും സമീപ ഭാവിയിൽ തടസങ്ങൾ നേരിടാൻ സാധ്യതയുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ഈ സാഹചര്യത്തിൽ,ചില എക്സ്ചേഞ്ച് സ്ഥാപനങ്ങൾ കുവൈത്ത് സെൻട്രൽ ബാങ്കിൽ പരാതി നൽകാനും ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Comment