
കുവൈത്തിൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ എക്സ്ചേഞ്ച് കമ്പനികളോട് ആവശ്യപ്പെട്ട് ബാങ്കുകൾ
നിശ്ചിത സമയത്തിനുള്ളിൽ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ എക്സ്ചേഞ്ച് കമ്പനികളുമായി ബന്ധപ്പെട്ട് ചില പ്രാദേശിക ബാങ്കുകൾ. അല്ലെങ്കിൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് ബാലൻസ് പിടിച്ചെടുക്കാൻ നിർബന്ധിതരാകും എന്നാണ് മുന്നറിയിപ്പ്. ഇതിന് പ്രത്യേക കാരണങ്ങളൊന്നും ബാങ്കുകൾ വ്യക്തമാക്കിയിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ ഫിനാൻസിംഗും തടയുന്നതുമായി ബന്ധപ്പെട്ട ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൻ്റെ (എഫ്‌എടിഎഫ്) ശുപാർശകൾക്ക് അനുസൃതമായി, എക്സ്ചേഞ്ച് കമ്പനികളുമായുള്ള ബാങ്കിംഗ് എക്സ്പോഷർ പരിമിതപ്പെടുത്താനും അവരുമായുള്ള ബിസിനസ് ബന്ധം വെട്ടിക്കുറയ്ക്കാനുമാണ് നീക്കങ്ങൾ. കർശനമായ ആവശ്യകതകൾ പാലിച്ചില്ലെങ്കിൽ പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് നിരസിക്കാനുള്ള വഴിയൊരുക്കാനുമുള്ള ബാങ്കിംഗ് നീക്കമായാണ് ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നത്.

Comments (0)