
കുവൈത്തിലെ പ്രമുഖ കലാകാരി ഡോ.പ്രശാന്തി ദാമോദരന്‍ നാട്ടിൽ നിര്യാതയായി
കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.പ്രശാന്തി ദാമോദരന്‍ നാട്ടിൽ നിര്യാതയായി. കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് കുവൈത്തിൽ ല നിന്ന് നാട്ടിലേക്ക് പോയി ഇവർ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. വര്‍ഷങ്ങളായി കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരിയായിരുന്ന പ്രശാന്തി കുവൈത്തിലെ നാടക-കലാസാഹിത്യലോകത്ത് നിറ സാന്നിദ്ധ്യമായിരുന്നു. കുവൈത്ത് ഓയില്‍ കന്പനിയിലെ ജീവനക്കാരന്‍ സാന്തോഷ് ഭര്‍ത്താവാണ്. ഏകമകള്‍ ഭൂമിക സന്തോഷ് ഐ.എസ്.എസ്.കെ. സീനിയര്‍ സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കല്ലട, വിളന്തറയിലുള്ള പോറ്റിമഠം കുടുംബവീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

Comments (0)