Posted By Ansa Staff Editor Posted On

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, ഫർവാനിയ പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരത്തോടെ ഒരു മിനി ബസിന് തീപിടിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അ​ഗ്നിരക്ഷ സേനാം​ഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *