Expat dead:വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി

On: March 25, 2025 4:03 AM
Follow Us:

Join WhatsApp

Join Now

expat dead:കുവൈത്ത്‌ സിറ്റി ∙ വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ കദളിക്കാട്ടില്‍ സ്വദേശി മനീഷ് മനോഹരനാണ് (28) സ്വപ്നഭവനം പൂർത്തിയാക്കും മുൻപേ വിടവാങ്ങിയത്. ഇന്ന് രാവിലെ കുവൈത്തിലെ താമസ സ്ഥലത്തായിരുന്നു അന്ത്യം. ഹൃദയാഘതമാണ് മരണകാരണം.

മാംഗോ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന മനീഷ് അവിവാഹിതനാണ്.പിതാവ്: മനോഹരന്‍, മാതാവ്: മിനി.സഹോദരി: മനീഷ. നാട്ടില്‍ വീടുപണി നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി കുവൈത്തിലുള്ള മനീഷ് വീട് പണി പൂര്‍ത്തിയായി മാത്രമേ നാട്ടിലേക്ക് അവധിക്ക് പോകുമെന്ന നിലപാടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.

English Summary:

Manish Manoharan ,thrissur native died due to heart attack.

Leave a Comment