നറുക്കെടുപ്പ് തട്ടിപ്പ്: കുവൈത്തിൽ കഴിഞ്ഞ മൂന്ന് വർഷം നടന്ന എല്ലാ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലങ്ങളും പരിശോധിക്കും

On: March 27, 2025 9:19 AM
Follow Us:

Join WhatsApp

Join Now

കുവൈത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടന്ന എല്ലാ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലങ്ങളും പരിശോധിക്കുവാനും ഒന്നിൽ കൂടുതൽ തവണ വിജയികളായവരെ വിളിപ്പിച്ച് ചോദ്യം ചെയ്യുവാനും ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു.

ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പ് പുറത്തു വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാങ്കുകളിൽ ഉൾപ്പെടെ മുൻ കാലങ്ങളിൽ നടന്ന വിവിധ റാഫിൾ കൂപ്പൺ നറുക്കെടുപ്പുകളിലും തിരിമറി നടന്നതായി സംശയം ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി മുൻ കാലങ്ങളിൽ നടന്ന വിവിധ നറുക്കെടു പ്പുകളിൽ ഒന്നിൽ കൂടുതൽ തവണ വിജയികളായവരുടെയും നറുക്കെടുത്ത വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ യും പേര് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

സംശയകരമായ ഇട പാടുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയവർക്ക് എതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പ് പുറത്ത് വന്നത്.ഈ വർഷം ജനുവരി 21 മുതൽ ആരംഭിച്ച 70 ദിവസം നീണ്ടു നിൽക്കുന്ന ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരുടെ റാഫിൾ കൂപ്പണിൽ നറുക്കെടുപ്പിനിടയിൽ തിരിമറി നടത്തിയാണ് വൻ തട്ടിപ്പ് നടന്നത്. നറുക്കെടുപ്പ് നടത്താൻ നിയോഗിച്ച വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നത്. കേസിൽ നിരവധി പേർ പിടിയിലാകുകയും കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടപടി കൾ തുടരുകയുമാണ്.

Leave a Comment