Posted By Ansa Staff Editor Posted On

കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ; കിടിലൻ സമ്മാനങ്ങൾ ലഭിച്ചവരിൽ മലയാളികളും

കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആഡംബര വാഹന സമ്മാന പദ്ധതിയിലെ ഒന്ന് മുതൽ ഏഴു വരെയുള്ള പ്രതിവാര നറുക്കെടുപ്പിൽ അഞ്ച് മലയാളികൾ വിജയികളായി.ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിൽ ബിജു കുഞ്ഞു ( കൂപ്പൺ നമ്പർ 02085011) എന്നയാൾക്ക് Volks Wagen TROC വാഹനം സമ്മാനമായി ലഭിച്ചു.

മൂന്നാം വാരത്തിലെ നറുക്കെടുപ്പിൽ ജെയിംസ് ചാക്കോ ( കൂപ്പൺ നമ്പർ കെജി 0348197) എന്നയാൾക്ക് Jaguar E pace വാഹനമാണ് സമ്മാനമായി ലഭിച്ചത്. ആറാം വാരത്തിലെ നറുക്കെടുപ്പിൽ സുരേഷ് ( കൂപ്പൺ നമ്പർ 09334136) എന്നയാളാണ് Range Rover Evogue വാഹനത്തിന് അർഹനായത്. ഏഴാം വാര നറുക്കെടുപ്പിലെ പന്ത്രണ്ട് വാഹനങ്ങളിൽ രണ്ടെണ്ണം ലഭിച്ചതും മലയാളികൾക്കാണ്.

ജാസിർ സെയ്ദലവി ( കൂപ്പൺ നമ്പർ F202054) എന്നയാൾക്ക് Luxus RX350 വാഹനവും അനീഷ് കുര്യൻ ജോർജിനു( കൂപ്പൺ നമ്പർ KP 07966119 ) Magerati Grecale GT വാഹനവും സമ്മാനമായി ലഭിച്ചു. സാങ്കേതിക കാരണങ്ങളാൽ എട്ടാം വാര നറുക്കെടുപ്പ് ഫലം റദ്ധാക്കിയിരുന്നു.ഒമ്പതു, പത്ത് വാരങ്ങളിലെ നറുക്കെടുപ്പ് ഇന്നലെ ആക്റ്റിങ് പ്രധാന മന്ത്രിയുടെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ് നടന്നത്.

ഇന്നലെ നടന്ന ഒമ്പതു, പത്ത് നറുക്കെടപ്പുകളിലെ ഇരുപത്തി നാലു ആഡംബര വാഹങ്ങൾക്കുള്ള സമ്മാന വിജയികളിൽ ഒരാൾ ഒഴികെ ബാക്കിയുള്ള മുഴുവൻ വിജയികളെയും പ്രഖ്യാപിച്ചു.സമ്മാന കൂപ്പണിൽ പൂർണ്ണമായി പേര് എഴുതാത്തതിനാലാണ് നറുക്ക് വീണ ഒരാളുടെ ഫലം തടഞ്ഞു വെച്ചിരിക്കുന്നത്.

ഈ വർഷം ജനുവരി 21 മുതൽ മാർച്ച് 31 വരെ നീണ്ട് നിന്ന യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പന്ത്രണ്ട് ആഡംബര കാറുകളും 100 പേർക്ക് ആയിരം ഡോളർ വീതവുമാണ് സമ്മാനമായി പ്രഖ്യാപിച്ചത്.

പത്ത് ആഴ്ച നീണ്ടു നിന്ന പ്രതിവാര നറുക്കെടുപ്പ് പദ്ധതിയിൽ ആകെ 120 ആഡംബര കാറുകളും 10 ലക്ഷം ഡോളറുമാണു സമ്മാനമായി പ്രഖ്യാപിച്ചത്.ഇതിനു പുറമെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സ്വർണ്ണ നാണയങ്ങളും ഗിഫ്റ്റ് കൂപ്പണുകളും സമ്മാനമായുണ്ടായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *