
Expat dead;മകന് ജോലിയാകാൻ കാത്തുനിൽക്കാതെ പിതാവ് യാത്രയായി; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു
Expat dead: കുവൈത്ത് സിറ്റി:മരണത്തിനു മണിക്കൂറുകൾക്ക് മുമ്പ് പോലും മകന്റെ ജോലികാര്യം മനസ്സിലേറ്റി നടന്ന ആ പിതാവ് ഒന്നിനും കാത്ത് നിൽക്കാതെ ചേതനയറ്റ ശരീര മായി ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങും.
കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗവും, ഖൈറാനിലെ റസ്റ്റോറന്റിലെ ജീവനക്കാരനുമായിരുന്ന തൃക്കരിപ്പൂർ കൈക്കോട്ട്കടവ് സ്വദേശി കെ.പി. അബ്ദുൽ ഖാദർ ആണ് ഈ ഹതഭാഗ്യൻ.

കഴിഞ്ഞ ദിവസമാണ് 62 കാരനായ അബ്ദുൽ ഖാദർ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
ഞായറാഴ്ച്ച ജോലി കഴിഞ്ഞ് റൂമിലെത്തിയ ഇദ്ദേഹത്തിനു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള ക്ലിനിക്കിലും, തുടർന്ന് വിദഗ്ദ ചികിത്സാവശ്യാർത്ഥം എയർ ആംബുലൻസ് വഴി അദാൻ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു . മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ഡി.ഫാം പഠനം കഴിഞ്ഞ മകൻ സക്കീർ ഹുസൈന്റെ ജോലി ആവശ്യാർത്ഥം , സുഹൃത്തുക്കൾക്കും സംഘടന യിലെ സഹ പ്രവർത്തകർക്കും ഇദ്ദേഹം ബയോഡേറ്റ അയച്ചു നൽകിയിരുന്നു..എങ്കിലും ഒന്നിനും കാത്ത് നിൽക്കാതെ അദ്ദേഹം യാത്ര യായി.മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അബ്ദുൽ ഖാദർ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും എത്തിയത്.
പരേതരായ ടി.അബ്ദുള്ള കെ.പി.നഫീസ എന്നിവരാണ് അബ്ദുൽ ഖാദറിന്റെ മാതാപിതാക്കൾ. ഭാര്യ സീനത്ത്.മക്കൾ :സാക്കിർ ഹുസൈൻ, മുഹമ്മദ് നക്കാഷ്,, റിസാനത്ത്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

Comments (0)