
Kuwait traffic accident;കുവൈത്ത് ഓയിൽ കമ്പനിയയുടെ സെറ്റിൽ അപകടം;ഒരാൾ മരണപ്പെട്ടു
Kuwait traffic accident:കുവൈത്ത് സിറ്റി :കുവൈത്ത് ഓയിൽ കമ്പനിയുടെ വടക്കൻ കുവൈത്തിൽ പ്രവർത്തിക്കുന്ന സൈറ്റിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരണമടയുകയും രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കരാർ കമ്പനിയിലെ തൊഴിലാളികളാണ് ഇവർ.
പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശി പ്പിച്ചതായി കുവൈത്ത് ഓയിൽ കമ്പനി അധികൃതർ അറിയിച്ചു.ചൊവ്വാഴ്ച കാലത്താണ് അപകടം സംഭവിച്ചത്.അപകടത്തെ തുടർന്ന് കമ്പനിയുടെ എമർജൻസി ടീം ഇടപെടുകയും ആവശ്യമായ നടപടി ക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തു.അപകടം മൂലം ഉൽപ്പാദന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കെ.ഒ.സി അധികൃതർ വ്യക്തമാക്കി..അപകടത്തിന് ഇടയായ സാഹചര്യങ്ങൾ പരിശോധിക്കുവാൻ അന്വേഷണം ആരംഭിച്ചതായും, ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് തടയുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അധികൃതർ വിശദീകരിച്ചു. മരിച്ച തൊഴിലാളിയും പരിക്കേറ്റവരും ഏത് രാജ്യക്കാർ ആണെന്ന് വ്യക്തമല്ല

Comments (0)