Kuwait traffic alert:കുവൈറ്റ് നിവാസികളെ സന്തോഷ വാർത്ത!!! ട്രാഫിക് പിഴകൾ അടച്ച് ഫയൽ ക്ലിയർ ചെയ്യാൻ അവസരം ഒരുക്കി ഗതാഗത വകുപ്പ്

On: April 10, 2025 3:29 PM
Follow Us:

Join WhatsApp

Join Now

Kuwait traffic alert:കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത നിയമ ലംഘനത്തെ തുടർന്ന് ഫയൽ ബ്ലോക്ക് ചെയ്യപ്പെട്ടവർക്ക് പിഴ അടച്ച് ഫയലുകൾ ക്ലിയർ ചെയ്യാൻ അവസരം ഒരുക്കിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിഭാഗം അറിയിച്ചു. ഇത്തരത്തിൽ ഫയൽ ബ്ലോക്ക് ചെയ്യപ്പെട്ട രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കും.
അടുത്ത ഞായറാഴ്ച മുതൽ അടുത്ത വ്യാഴാഴ്ച വരെ അവന്യൂസ് മാളിലും രാവിലെ 10:00 മുതൽ രാത്രി 10:00 മണി വരെയാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഗതാഗത
നിയമം ലംഘനത്തെ തുടർന്ന് ബ്ലോക്ക് ചെയ്യപ്പെട്ടവർക്ക് നേരിട്ട് പണം അടച്ചു കൊണ്ട് സിസ്റ്റത്തിൽ നിന്ന് അവ നീക്കം ചെയ്യാനും അതുവഴി ഇടപാടുകൾ പൂർത്തിയാക്കാനും ഇത് ഒരു അവസരമായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി.ഇത്തരം ബ്ലോക്ക് ചെയ്യപ്പെട്ട ഫയലുകൾ ഗവർണറേറ്റുകളിൽ പ്രവർത്തിക്കുന്ന ഗതാഗത വകുപ്പുകൾ വഴി നീക്കം ചെയ്യാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Comment