കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു ചരിത്ര നേട്ടം.. 7000 കിലോമീറ്ററിലേറെ ദൂരെ നിന്ന്, തുടർച്ചയായി അഞ്ച് റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ലോക റെക്കോർഡിൽ ഇടം പിടിച്ചത്.

കുവൈത്തിലെ സബാഹ് അൽ അഹ്മദ് മെഡിക്കൽ സെന്ററിലാണ് ശസ്ത്ര ക്രിയകൾ നടന്നത്.ചൈനയിലെ ഷാങ്ഹായിയിൽ നിന്ന് ‘MedBot’ എന്ന അത്യാധുനിക ശസ്ത്രക്രിയാ റോബോട്ടിന്റെ സഹായത്തോടെ
കുവൈത്തി സർജൻ ഡോ. സഅദ് അൽ ദോസരിയാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം വഹിച്ചത്. വൃ ക്ക, പ്രോസ്റ്റേറ്റ് എന്നീ അവയങ്ങളിൽ അർബുദ മുഴകൾ ബാധിച്ച അഞ്ചു രോഗികളിലാണ് ശസ്ത്രക്രിയ നടത്തിയത്.
പൂർണമായും ത്രിമാന ദൃശ്യസൗകര്യത്തോടെ, ഏറെ കൃത്യതയോടെയായിരുന്നു ശസ്ത്ര ക്രിയ. ഏറ്റവും കുറഞ്ഞ രക്തസ്രാവ നിരക്കിൽ രോഗികൾ അതി വേഗം സുഖം പ്രാപിക്കുന്ന രീതിയിലാണ് ശാസ്ത്ര ക്രിയ നടത്തിയത്.രാജ്യത്ത് , ഇതിനകം 1800 ൽ അധികം റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലേ വിവിധ ആശുപത്രികളിൽ 7 ലധികം റോബോട്ടിക് ശസ്ത്രക്രിയ ഉപകരണങ്ങളാണ് നിലവിലുള്ള തെന്നും മന്ത്രാലയം വ്യക്തമാക്കി.
