ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ച ചിത്രം വിവാദമാക്കിയെങ്കിലും നിയമപരമായ കുറ്റം കാണാനായില്ല; ഫോട്ടോഗ്രാഫര്‍ കുറ്റവിമുക്തനായി.

കുവൈത്ത് സിറ്റി: ഹിജാബ് ധരിച്ച രണ്ട് യുവതികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്പോർട്സ് ഫോട്ടോഗ്രാഫറിന് കുറ്റവിമുക്തി. ഈ കേസിൽ ആദ്യം നൽകിയ കീഴ്ക്കോടതി വിധിക്കൊപ്പം അപ്പീൽ കോടതി വിധിയും പ്രതിക്കു അനുകൂലമായി പ്രസ്താവിച്ചു.

സംഭവം വിദേശത്തുണ്ടായിരുന്ന ഒരു സ്പോർട്സ് ടൂർണമെന്റിനിടെയാണ്. ഫോട്ടോഗ്രാഫർ, ഇവരുടെ അറിയിപ്പില്ലാതെ ഫോട്ടോ പകര്‍ത്തുകയും പിന്നീട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റുചെയ്യുകയും ചെയ്തു എന്നായിരുന്നു ഇരുവരും നൽകിയ പരാതി. ഹിജാബ് ധരിക്കാതെ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെ അവർക്കു മാനഹാനിയുണ്ടായെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കേസില്‍ പ്രതിഭാഗത്തേത് നിയമപരമായ നിലപാട് വിജയകരമായിരുന്നു. പ്രതിഭാഗം അഭിഭാഷകൻ നവാഫ് അൽ-വാഹിബ് കോടതിയിൽ വാദിച്ചതുപ്രകാരം, പൊതുസ്ഥലങ്ങളിൽ ആളുകളുടെ ഫോട്ടോ പകര്‍ത്തുന്നത് കുറ്റകരമല്ലെന്നും, കുറ്റം ആക്കാൻ ആവശ്യമായ നിയമപരമായ ഘടകങ്ങൾ കേസിൽ നിലനിൽക്കില്ലെന്നും വ്യക്തമാക്കി. നിലവിലുള്ള കോടതി വിധികളും അദ്ദേഹം ഉദ്ധരിച്ചു.

ഫോട്ടോഗ്രാഫറിനു കുവൈത്തിൽ ഹിജാബ് ഒരു സ്വകാര്യതാ വിഷയമായി കരുതപ്പെടുന്നുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും, അറിഞ്ഞിരുന്നുവെങ്കിൽ സ്വകാര്യതയെ മാനിച്ചുകൊണ്ട് ചിത്രങ്ങൾ പ്രസിദ്ധീകരിക്കാതെ നിന്നേനെ എന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top