മംഗലാപുരം സ്വദേശിയും സമസ്തയുടെ സജീവ പ്രവർത്തകനും കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പ്രസിഡന്റുമായ ഇഖ്ബാൽ ഫൈസി കിനിയ മരണപ്പെട്ടു.

ഹൃദയാഘാതമായിരുന്നു മരണ കാരണം. മംഗലാപുരം കിനിയ സ്വദേശിയാണ്. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.ഐ.സി പബ്ലിക് റിലേഷൻ പ്രവർത്തകർ രംഗത്തുണ്ട്.