500 ദിനാർ കൈക്കൂലി വാങ്ങി യാത്രാ വിലക്കുള്ള ആളുകളെ ‘മുങ്ങാൻ’ സഹായിച്ചു; പോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

രാജ്യത്തിന് പുറത്തുപോകാൻ നിയമപരമായി വിലക്കപ്പെട്ട വ്യക്തികളെ നിയമവിരുദ്ധമായി കടത്തിവിടാൻ സഹായിച്ചു എന്ന് ആരോപിച്ച് കുവൈത്ത് പോർട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തന്റെ സ്ഥാനം ഉപയോഗിച്ച് വാണ്ടഡ് വ്യക്തികളെ കുവൈത്തിൽ നിന്ന് പുറത്തുകടത്താൻ സഹായിക്കുന്നതിന് പ്രതി 500 കുവൈത്ത് ദിനാർ കൈക്കൂലി വാങ്ങിയതായി പറയപ്പെടുന്നു.

യാത്രാവിലക്കുള്ള വ്യക്തികളെ ഈ ജീവനക്കാരൻ പതിവായി സഹായിക്കുന്നുണ്ടെന്ന രഹസ്യവിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനായി അധികൃതര്‍ യാത്രാവിലക്കുള്ള ഒരു രഹസ്യ സ്രോതസ്സിനെ നിയോഗിച്ചു. ഇയാൾ പ്രതിയെ ബന്ധപ്പെടുകയും, തുടർന്ന് പ്രതി പോർട്ടിലൂടെ കടന്നുപോകാൻ സൗകര്യമൊരുക്കുകയും ചെയ്യുകയായിരുന്നു. ഇത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ അധികൃതര്‍ക്ക് നൽകി.അറസ്റ്റിലായ ശേഷം ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top