സ്വകാര്യ മേഖലയിലെ ഫാർമസികളിൽ ലഭ്യമായ 69 പുതിയ മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ച് കുവൈറ്റ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ ഗുണനിലവാരം നിലനിർത്തുന്നതിനും സാമ്പത്തിക കാര്യക്ഷമത നിലനിർത്തുന്നതിനുമാണ് പുതിയ തീരുമാനം.
മരുന്നുകൾക്ക് ഏറ്റവും കുറഞ്ഞ വില ചുമത്തുന്ന രാജ്യമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റിന്റെ പുതിയ തീരുമാനം. രക്താർബുദം ഉൾപ്പെടെ കാൻസറിനുള്ള മരുന്നുകളും പ്രമേഹം, ബി.പി, ഉയർന്ന കൊളസ്ട്രോൾ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളും വില പുതുക്കി നിശ്ചയിച്ചവയിൽപ്പെടും.
കൂടാതെ ആന്റികോഗുലന്റുകൾ, ആന്റീഡിപ്രസന്റുകൾ, ആന്റിപൈലെപ്റ്റിക്സ്, ആൻറിബയോട്ടിക്കുകൾ, ആന്റിഫംഗലുകൾ, ആൻറിവൈറലുകൾ, ആസ്ത്മ ചികിത്സകൾ, ഓസ്റ്റിയോപൊറോസിസ് മരുന്നുകൾ, തൈറോയ്ഡ് മരുന്നുകൾ, ഡെർമറ്റോളജിക്കൽ , അൽഷിമേഴ്‌സ്, ഡിമെൻഷ്യ ചികിത്സകൾ, പൊണ്ണത്തടി മരുന്നുകൾ, മൈഗ്രെയ്ൻ റിലീഫ് മരുന്നുകൾ എന്നിവയുടെയും വില പുതുക്കിയിട്ടുണ്ട്..
കഴിഞ്ഞ ആഴ്ച, ടിർസെപറ്റൈഡ് കുത്തിവയ്പ്പുകളുടെ വിലയിൽ 30 ശതമാനം കുറവ് വരുത്താനുള്ള തീരുമാനം മന്ത്രാലയം അംഗീകരിച്ചു. കൂടാതെ, 2024 ജൂലൈയിൽ 200-ലധികം മരുന്നുകൾക്കും അതേ വർഷം മെയ് മാസത്തിൽ 228 മരുന്നുകളുടെയും വില കുറച്ചു. മരുന്നുകളുടെ തുല്യമായ ലഭ്യത, രോഗികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കൽ, കുവൈറ്റിൽ സുസ്ഥിരവും സമഗ്രവുമായ ആരോഗ്യ സംരക്ഷണം എന്നവയ്ക്കാണ് പുതിയ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക