കുവൈറ്റിൽ പാൽ ക്ഷാമം ; വില ഉയരാൻ സാധ്യത, കാരണം ഇതാണ്,

On: May 14, 2025 11:43 AM
Follow Us:

Join WhatsApp

Join Now

കുവൈറ്റിൽ പാലിന് വില ഉയരാൻ സാധ്യത. കന്നുകാലികൾക്ക് കുളമ്പുരോഗം വ്യാപിച്ചതോടെ പാൽ ഉൽപാദനം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞു. ക്ഷീരകർഷകരും ഇതോടെ ബുദ്ധിമുട്ടിലായി. ഇതോടെ പാൽ ഉത്പാദന ചെലവ് 30 മുതൽ 40 % ശതമാനം വരെ വർദ്ധിച്ചതായി ഉല്പാദന കമ്പനികൾ പറയുന്നു. വിഷയത്തിന് പരിഹാരം കണ്ടെത്താൻ വാണിജ്യ വ്യവസായ മന്ത്രാലയം അടിയന്തിര ഇടപെടൽ നടത്തണമെന്നും കമ്പനികൾ ആവശ്യപ്പെട്ടു.

പാലിലിന്റെ അളവ് കുറഞ്ഞത് വിതരണക്കാരെ സാമ്പത്തികമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. റേഷൻ വഴി വിതരണം ചെയ്യുന്ന പാലിന്റെ വിലയും ഇതിൽ ഉൾപ്പെടും. വരവ് ചെലവിലെ വ്യത്യാസം മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ നഷ്ടപരിഹാരം അനുവദിക്കണമെന്നും ഉല്പാദകർ വാണിജ്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. എന്നാൽ ഈ പ്രതിസന്ധി താൽക്കാലിക മാണെന്നു വാണിജ്യ മന്ത്രി ഖലീഫ അൽ-അജീൽ ഉദ്പാദകരെ അറിയിച്ചു. എങ്കിലും വിഷയവുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുന്നു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Leave a Comment