ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാർ ഉടൻ ‘അക്കാദമിക് സർട്ടിഫിക്കറ്റുകൾ’ അപ്‌ലോഡ് ചെയ്യണം ;കുവൈറ്റ് ഫയർഫോഴ്സ്

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ ഫയർ സെക്ടർ ജീവനക്കാരും അക്കാദമിക് സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി അപ്‌ലോഡ് ചെയ്യണമെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. പൊതു സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികൾക്കും കുവൈറ്റ് പൗരൻമാർക്കും ഇത് ബാധകമാണ്.

സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ ക്യു ആർ കോഡ് സ്കാൻ ചെയ്ത് നിയുക്ത പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരുക. തുടർന്ന് അവരുടെ ഔദ്യോഗിക യോഗ്യത പത്രങ്ങൾ പ്‌ലോഡ് ചെയ്യുക. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

സാങ്കേതിക സഹായമോ അന്വേഷണമോ ആവശ്യമാണെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി വകുപ്പുമായി ബന്ധപ്പെടുക. അപേക്ഷയിൽ പൂരിപ്പിക്കേണ്ട എല്ലാ വിവരങ്ങളും കൃത്യമായി ചേർക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നുണ്ട്. മെയ് 20 മുതൽ 27 വരെയുള്ള തീയതികളിൽ ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കണം. ഇത് പാലിച്ചില്ലെങ്കിൽ നിയമപരമായ നടപടി നേരിടേണ്ടി വരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top