ബോംബ് ഭീഷണി; കുവൈത്തിലേക്ക് വരുകയായിരുന്ന ഗള്‍ഫ് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

On: June 9, 2025 3:34 AM
Follow Us:

Join WhatsApp

Join Now

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ബോംബ് ഭീഷണിയെ കുറിച്ച റിപ്പോര്‍ട്ട് ലഭിച്ചയുടനെ, ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും പൂര്‍ണ സഹകരണത്തോടെ സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും സജീവമാക്കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ യാത്രക്കാരെയും പരിക്കുകളോ കേടുപാടുകളോ ഇല്ലാതെ വിമാനത്തില്‍ നിന്ന് ഇറക്കി അംഗീകൃത എമര്‍ജന്‍സി പദ്ധതികള്‍ക്കനുസൃതമായി സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തു. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ മുഴുവന്‍ യാത്രക്കാരെയും പ്രത്യേക ലോഞ്ചിലേക്ക് മാറ്റിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി വ്യക്തമാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയും വിമാനത്താവളത്തിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സഹകരിച്ച് മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകളെ സംഭവം ബാധിച്ചിട്ടില്ല. സാധ്യതയുള്ള ഭീഷണികളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാന്‍ വിമാനം പൂര്‍ണമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ബോംബ് ഭീഷണി റിപ്പോര്‍ട്ട് നല്‍കിയ വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്.

സുരക്ഷാ വകുകളുമായി ഏകോപിച്ച്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമ, വ്യവസ്ഥകള്‍ക്കനുസൃതമായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണം പ്രശംസനീയമാണ്. രാജ്യത്ത് വ്യോമയാന നാവിഗേഷന് ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാനുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പൂര്‍ണ പ്രതിബദ്ധത അബ്ദുല്ല അല്‍റാജ്ഹി പ്രസ്താവനയില്‍ വ്യക്തമാക്കി.

Real Also

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

Leave a Comment