പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

On: June 9, 2025 11:13 AM
Follow Us:

Join WhatsApp

Join Now

പാക്കിസ്ഥാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്. നീണ്ട 19 വർഷത്തിന് ശേഷം വിലക്ക് പിൻവലിച്ചതിലൂടെ വഴിയൊരുങ്ങിയത് കുടുംബങ്ങളുടെ പുനഃസമാഗമത്തിന്. പാക്ക് പൗരന്മാരെ കാത്തിരിക്കുന്നത് കുവൈത്തിന്റെ വിവിധ മേഖലകളിലെ വലിയ തൊഴിലവസരങ്ങളും. പുതിയ നടപടി ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക, തൊഴിൽ സഹകരണത്തിന്റെ പുതിയ വാതിലും തുറക്കും.

ഗൾഫ് രാജ്യത്ത് പുതിയ ഭാവി കെട്ടിപ്പടുക്കാൻ പാക്ക് പൗരന്മാർക്ക് കഴിയുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകാനുമാണ് വിലക്ക് പിൻവലിക്കൽ വഴിതെളിക്കുന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷം പാക്കിസ്ഥാനിലും കുവൈത്തിലുമായി കഴിയുന്ന കുടുംബങ്ങളുടെ കൂടിച്ചേരലിനും ഇടയാക്കും. കുവൈത്തിലെ പാക്കിസ്ഥാനി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ തൊഴിൽ ധാരണാ പത്രത്തിനുള്ള നടപടികളും പുരോഗതിയിലാണ്. വിദഗ്ധ തൊഴിലാളികളുടെ നിലവിലെ ക്ഷാമം പരിഹരിക്കാൻ കുവൈത്തിനും കഴിയും.

Leave a Comment