Fire force in kuwait:കുവൈത്ത് സിറ്റി: സാൽമിയയിൽ കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് അപകടം. സാൽമിയ, ബിദ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

വൈകാതെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ അപ്പാർട്ട്മെന്റിൽ ചില വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചു.