കുവൈത്തിൽ പ്രവാസിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർച്ച

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ പ്രവാസിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ ജഹ്‌റയിലെ ഒരു വഴിയിലൂടെ നടക്കുന്നതിനിടെയായിരുന്നു സംഭവം. കാറിലിറങ്ങിയ ഒരാൾ കത്തി കാണിച്ച് താൻ പോലീസ് ഓഫീസറാണെന്ന് പറഞ്ഞു പ്രവാസിയോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ഇയാളുടെ പേഴ്സ് പിടിച്ചുപറി അതിൽ ഉണ്ടായിരുന്ന സിവിൽ ഐഡി, രണ്ട് ബാങ്ക് കാർഡുകൾ, 35 കുവൈത്തി ദിനാർ എന്നിവയും കവർന്നെടുത്തെന്നാണ് 32കാരനായ പ്രവാസി നൽകിയ പരാതിയിൽ പറയുന്നത്.പൊലീസിൽ പരാതി ലഭിച്ചതോടെ ജഹ്‌റ ക്രൈം ഇൻവസ്റ്റിഗേഷൻ ടീം സ്ഥലത്തെത്തുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. സംഭവത്തെ ഭീഷണിപ്പെടുത്തലും സായുധ അക്രമവും ഉൾപ്പെടുന്ന ഗുരുതര കുറ്റമായി കണക്കാക്കിയിട്ടുണ്ട് എന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഉടൻ തന്നെ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും നടപടികൾ തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top