കുവൈത്തിൽ വ്യാപക പരിശോധന; വ്യാജ ഫോൺ ഉപകരണങ്ങൾ പിടികൂടി

കുവൈത്ത് സിറ്റി: മൊബൈൽ ഫോൺ ആക്‌സസറി കടകളിൽ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ ഏകദേശം 1,625 വ്യാജ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പിടികൂടി. ഇവയിൽ ഇയർഫോണുകളും ചാർജിങ് കേബിളുകളും പ്രശസ്ത ബ്രാൻഡുകളുടെ പേരിൽ വ്യാജമായി വിൽക്കുന്ന മറ്റ് ഉപകരണങ്ങളും ഉൾപ്പെടുന്നു.ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാജവ്യാപാരങ്ങൾ തടയുന്നതിനും മന്ത്രാലയം നടത്തുന്ന കർശന നടപടികളുടെ ഭാഗമായാണ് പരിശോധന. ബൗദ്ധികസ്വത്തവകാശ നിയമം ലംഘിച്ചതായും അധികൃതർ വ്യക്തമാക്കി.നിയമലംഘനം നടത്തിയ കടകളെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top