
കുവൈറ്റിൽ മന്ത്രവാദത്തിന്റെ പേരിൽ ജനങ്ങളെ വഞ്ചിച്ച ഇറാഖി വനിത അറസ്റ്റിൽ
കുവൈറ്റിൽ മന്ത്രവാദത്തിന്റെ പേരിൽ ജനങ്ങളെ വഞ്ചിച്ച ഇറാഖി വനിത അറസ്റ്റിലായി. മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ – ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിംഗ് ഫിനാൻഷ്യൽ ക്രൈംസിലെ ഉദ്യോഗസ്ഥർ (ഐ.കെ.) എന്നറിയപ്പെടുന്ന സംഘം നടത്തിയ പരിശോധനയിലാണ് വനിത പിടിയിലാകുന്നത്.
വ്യക്തിപരവും കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രവാദം നടത്താമെന്ന് പറഞ്ഞ് ഇവർ പണപിരിവ് നടത്തിയിരുന്നു. ആദാൻ പ്രദേശത്ത് ആസൂത്രണത്തിലൂടെ അധികൃതർ നടത്തിയ പരിശോധനയിലാണ് വനിത അറസ്റ്റിലാകുന്നത്.
പരിശോധനയിൽ താലിസ്മാൻ, എഴുതിയ പേപ്പറുകൾ, ഹെർബൽ ഓയിലുകൾ, പൊതിഞ്ഞ കുംഭങ്ങൾ, പൂട്ടുകൾ എന്നിവയുൾപ്പെടെ മന്ത്രവാദത്തിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു. വനിതയെ അറസ്റ്റ് ചെയ്തു. ഇത്തരം നിയമവിരുദ്ധമായ ആചാരങ്ങൾക്ക് ഇരയാകരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സമാനമായ കേസുകൾ ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെയും താമസക്കാരെയും അധികൃതർ പ്രോത്സാഹിപ്പിച്ചു.


Comments (0)